കാര്‍ട്ടോണ്‍ വഴി കാര്‍ട്ടൂണ്‍


ഏവര്‍ക്കും കാര്‍ട്ടൂണ്‍ ഇഷ്ടമാണ്. കുറിക്കു കൊ ള്ളുന്ന വാക്കുകളിലൂടെയും വരികളിലൂടെയും കാര്‍ട്ടൂണുകള്‍ സാമൂഹികമാറ്റങ്ങള്‍ക്ക് ഒരു ഘടകമായി മാറുന്നു എന്നു പറയുന്നതാവും ശരി. ആയിരം വാക്കുകളേക്കാള്‍ ശക്തി ഒരു കാര്‍ട്ടൂണിനുണ്ട്.വരകളിലൂടെ പിറക്കുന്ന ദ്വിമാന ചിത്രമായ കാര്‍ട്ടൂണിന്റെ നിര്‍വ്വചനങ്ങള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ബലമുള്ള അഥ വാ ഭാരമുള്ള കടലാസ് എന്നര്‍ ത്ഥമുള്ള 'കാര്‍ട്ടോണ്‍' എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നും കാര്‍ട്ടണ്‍ എന്ന ഡച്ച് വാക്കില്‍ നിന്നുമാണ് കാര്‍ ട്ടൂണ്‍ എന്ന വാക്കിന്റെ ഉത്ഭവം.
കാര്‍ട്ടൂണ്‍ എന്ന് വരച്ചു തുടങ്ങിയെന്നതിന് കൃത്യമായ രേഖകള്‍ ഒന്നുമില്ല. മനുഷ്യര്‍ ഗുഹാചിത്രങ്ങളായി വരച്ചത് പല തും കാര്‍ട്ടൂണ്‍ സ്വഭാവമുള്ള ചിത്രങ്ങളാണെന്ന് മനസ്സിലാക്കാവുന്നതാണ്. വായിച്ചറിയുന്നതിനെക്കാള്‍ ചിത്രങ്ങളിലൂടെ ഏത് കാര്യവും എളുപ്പത്തില്‍ മനസ്സിലാവും. സന്ദേശങ്ങള്‍ കൈമാറുന്നതിനാവും ഒരുപക്ഷേ, കാര്‍ട്ടൂണുകള്‍ ആദ്യം ഉപയോഗിച്ചത്.
1800 കളിലാണ് പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 1843ല്‍ 'പഞ്ച്' എന്ന ആക്ഷേപ ഹാസ്യ മാഗസിനില്‍ ജോണ്‍ ലിച്ച് എന്ന ചിത്രകാരന്‍ വരച്ച കാര്‍ട്ടൂണുകളാണ് ജനങ്ങളെ രസിപ്പിച്ച ആദ്യകാല കാര്‍ട്ടൂണുകള്‍.

1 comment:

  1. കൊള്ളാം നന്നായിരിക്കുന്നു.
    ജോഷി ജോര്ജ്
    9895922316.

    ReplyDelete