ഉറഞ്ഞുകിടന്നപെണ്‍കുട്ടി


500 വര്‍ഷം മഞ്ഞില്‍ ഉറഞ്ഞുകിടന്ന
പെണ്‍കുട്ടി ഏകദേശം പതിനഞ്ച്
വയസുള്ളപ്പോഴായി
രുന്നിരിക്കണം ദുരാചാരത്തിന്റെ
ഭാഗമായി ഇന്‍ങ്കന്മാര്‍
അവളെ ബലികൊടുത്തത്.
അര്‍ജന്റീനയിലെ 22,000 അടി ഉയരത്തിലുള്ള
ലുല്ലൈലാക്കോ പര്‍വതത്തിന്‍
മുകളിലെത്തിച്ചായിരുന്നു
ബലി നല്കിയത്. പാര്‍വതത്തിന്
മുകളിലെ തണുത്തുറഞ്ഞ
അന്തരീക്ഷത്തില്‍ ! അവളുടെ ശരീരവും 500
വര്‍ഷത്തോളം ഉറഞ്ഞു കിടന്നു.
അര്ജന്റീനയും പെറുവും സംയുക്തമായ
പര്യവേഷണത്തില് 1997ലാണ്
പുരാവസ്തു ഗവേഷകര് ഈ
ഇന്‍കാ പെണ്കുട്ടിയുടെ ശരീരം കണ്ടെത്തിയത്.
ആഴ്ച്ചകള്ക്ക് മുമ്പ്
മരിച്ചയാളുടെ ആന്തരാവയവങ്ങള്
പോലെയായിരുന്നു ഈ
പെണ്കുട്ടിയുടെ ആന്തരിക
അവയവങ്ങളും. ഇതാണ് ശാസ്ത്രജ്ഞരെ ഏറെ അത്ഭുതപ്പെടുത്തിയത്
അഞ്ഞൂറ് വര്ഷമായി ഉറങ്ങുന്ന ഒരു
കുട്ടിയെ ഓര്‍്മ്മിപ്പിക്കുന്നുണ്ട് ഈ പെണ്‍കുട്ടിയുടെ
ശരീരം. പര്‍വതത്തിന്‍ മുകളിലെ തണുത്ത് വരണ്ട
കാലാവസ്ഥയാണ് പെണ്‍കുട്ടിയുടെ
മൃതദേഹത്തെ മമ്മിക്ക്
സമാനമായി സംരക്ഷിച്ചതെന്നാണ്
കരുതപ്പെടുന്നത്. ഈ
വര്‍ഷങ്ങള്‍ക്കിടയിലെപ്പോഴോ മിന്നലേറ്റ്
ശരീരത്തിന്റെ ഒരു ഭാഗം കരിഞ്ഞു
പോവുകയും ചെയ്തിട്ടുണ്ട്.
ദുരാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഫലമായി കുട്ടികളെ കുരുതി കഴിക്കുന്ന രീതി ഇന്കാ സംസ്‌ക്കാരത്തിലുണ്ടായിരുന്നു.
ഇത്തരം കുരുതികളെ കാപാകൊച്ച
എന്നാണവര് പറഞ്ഞിരുന്നത്.
ലഭ്യമായതില്‍ ഏറ്റവും പരിശുദ്ധമായ വസ്തുവെന്ന പേരിലാണ്രേത
കുഞ്ഞുങ്ങളെ ബലി നല്കിയിരുന്നത്.
ഏറ്റവും ഉയര്‍ന്ന കൊടുമുടിയിലെത്തിച്ചായിരുന്നു ബലി നല്കുന്നത്.
തങ്ങളുടെ ഗ്രാമങ്ങള്ക്ക് ഈ കൊടുമുടികള്ക്ക് മുകളിലിരുന്ന് ബലി നല്കുന്ന കുട്ടികള്‍ കാവലിരിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
1450നും 1480നും ഇടയിലുള്ള
ഒരുവര്‍ഷത്തിലായിരുന്നു ഈ പെണ്കുട്ടിയെ ബലി നല്കിയതെന്നാണ്
ശാസ്ത്രജ്ഞര് കണക്കുകൂട്ടുന്നത്. ഈ പെണ്‍കുട്ടിയുടെ
തലമുടി പരിശോധിച്ചതിലൂടെ എന്ത് ഭക്ഷണമാണ് അവസാന കാലത്ത്
കുട്ടി കഴിച്ചിരുന്നത് എന്നത് സംബന്ധിച്ച് സൂചന
ലഭിച്ചിട്ടുണ്ട്. ബലിക്കായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക്
പരമാവധി നല്ല ഭക്ഷണം നല്കുക
ഇവരുടെ പതിവായിരുന്നെന്ന് നേരത്തേ തെളിഞ്ഞിരുന്നു.
മലമുകളിലെത്തിച്ച്
വിഷം നല്കിയതിന് ശേഷം ഈ
പെണ്‍കുട്ടിയെ മരണത്തിന്
വിട്ടുകൊടുക്കുകയായിരുന്നു
എന്നാണ് കരുതപ്പെടുന്നത്.


വാര്‍ത്ത ഫേസ്ബുക്കിനോട് കടപ്പാട്‌


No comments:

Post a Comment